ഡിഎംഎ മായാപുരി-ഹരി നഗർ ഏരിയക്ക് പുതിയ സാരഥികൾ
- P N Shaji
- 4 hours ago
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മായാപുരി-ഹരി നഗർ ഏരിയ പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. അടുത്ത മൂന്നുവർഷക്കാലത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.

ചെയർമാൻ സി എൻ രാജൻ, വൈസ് ചെയർമാൻ ആർ ആർ നായർ, സെക്രട്ടറി എം ബി സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാർ കെ ആർ രാഗേഷ്, പി സുജിത്, ട്രെഷറർ ബാലകൃഷ്‌ണൻ നായർ, ജോയിന്റ് ട്രെഷറർ സുനിൽ വർഗീസ്, ഇന്റെർണൽ ഓഡിറ്റർ എസ് കൃഷ്‌ണകുമാർ, വനിതാ വിഭാഗം കൺവീനർ കെ കെ ബേബി, ജോയിന്റ് കൺവീനർമാർ ബിജിലാ സുജിത്, ബി സരിത, യുവജന വിഭാഗം കൺവീനർ എസ് ഗൗരി നന്ദന, ജോയിന്റ് കൺവീനർമാർ അമൃതാ അശോക്, സിദ്ധാർഥ് എസ് നായർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കൂടാതെ നിർവാഹക സമിതി അംഗങ്ങളായി ആർ അജിത് കുമാർ, കെ ആനന്ദ്, അനീഷ് ബാബു, അനിത പണിക്കർ, കെ അശോകൻ, കെ എം അസീസ് കുട്ടി, ഡി രാധാകൃഷ്ണ പിള്ള, ഇ ആർ പ്രദീപ്, ലിറ്റി അസീസ്, മേഘ മുരളി, എൻ ഉണ്ണിക്കൃഷ്ണ പിള്ള, നിരഞ്ജൻ ബാബു, പ്രശോഭനൻ, കെ രാഹുൽ, ആർ എൽ സായ്, ജി സജിമോൻ, വി സതീഷ് കുമാർ, ഷൺമുഖ ദാസ്, പി ടി ഷീന, വിനു പോൾ എന്നിവരെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് കെ ജി രാഘുനാഥൻ നായരും ചീഫ് ട്രെഷറർ മാത്യു ജോസും തെരെഞ്ഞെടുപ്പ് നിരീക്ഷകരായിരുന്നു. ജെ സോമനാഥൻ ആയിരുന്നു വരണാധികാരി.
