ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ തിരുന്നാൾ സമാപിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read

ന്യൂ ഡൽഹി :ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ തിരുന്നാൾ സമാപിച്ചു .തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിൽ സെന്റ് തോമസ് പള്ളി വികാരി ഫാ വിജയ് ബറേറ്റോ തിരുന്നാൾ കൊടിയേറ്റി .

ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫരീദാബാദ് അതിരൂപത വികാരി ജനറൽ മോൺസിഞോർ ജോൺ ചൊഴിത്തറയച്ചൻ മുഖ്യ കാർമികത്വം വഹിച്ചു, ഫാ. ജോമി വാഴക്കാല തിരുനാൾ സന്ദേശം നൽകി. ഫാ. ജോൺസൺ നെടുമ്പുറത്ത് സഹകാർമ്മികനായരുന്നു.

പ്രദക്ഷിണവും, ശ്രുതിലയ ലൈവ് അവതരിപ്പിച്ച സംഗീത നൃത്യ കലാസന്ധ്യയും ഉണ്ടായിരുന്നു.

തിരുനാൾ ആഘോഷൾ വികാരി ഫാ. ജെയ്ക്ക് മങ്ങാട്ടിന്റെയും, കൈക്കാരന്മാർ റെജി മാത്യൂസ് , ജോഷി ജോസ്, ഇടവകജനം മുഴുവന്റെയും നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെട്ടു. സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു.




Comments