ഡിഎംഎ ബദർപ്പൂർ ഏരിയയുടെ ക്രിസ്തുമസ്-പുതുവത്സരാഘോഷം
- P N Shaji
- Jan 15
- 1 min read

ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ, ബദർപ്പൂർ ഏരിയയുടെ ക്രിസ്‌തുമസ് - പുതുവത്സര ആഘോഷങ്ങൾ ബദർപ്പൂർ മാർക്കറ്റിലെ എംസിഡി കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറി.
ആഘോഷങ്ങളോടനുബന്ധിച്ച് ഏരിയ ചെയർമാൻ മോഹൻ നാരായൺന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ജസോല അവർ ലേഡി ഓഫ് ഫാത്തിമാ ഫൊറാന ചർച്ച് അസിസ്റ്റന്റ് വികാരി ഫാ. ജിതിൻ വട്ടംതാനത്ത് ക്രിസ്തുമസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി സെൽമാ ഗിരീഷ്, ഏരിയ ജോയിന്റ് സെക്രട്ടറി രജി സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഏരിയയിലെ മലയാളഭാഷാധ്യാപകരായ അശോക് കുമാർ, കനകാ കൃഷ്ണൻകുട്ടി, രമാ കുറുപ്പ്, ഷീജാ അനിൽ തുടങ്ങിയവരെ ആദരിച്ചു.
ഏരിയയിലെ കുട്ടികളും യുവജനങ്ങളും സിനിമാറ്റിക് ഡാൻസ്, സ്കിറ്റ്, ക്രിസ്തുമസ് കരോൾ തുടങ്ങിയവ അവതരിപ്പിച്ചു. ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും സമ്മാന വിതരണവും തുടർന്ന് സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.










Comments