top of page

ഡിഎംഎ ഫുട്ബോൾ ടൂർണമെന്റ്വികാസ്‌പുരി - ഹസ്താൽ കിരീടമണിഞ്ഞു

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ഡൽഹി മലയാളി അസോസിയേഷൻ അംബേദ്‌കർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരനിൽ നിന്നും ചാമ്പ്യൻസ് ട്രോഫി ഡിഎംഎ വികാസ്‌പുരി - ഹസ്താൽ എഫ് സി ടീം ഏറ്റുവാങ്ങുന്നു.
ഡൽഹി മലയാളി അസോസിയേഷൻ അംബേദ്‌കർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരനിൽ നിന്നും ചാമ്പ്യൻസ് ട്രോഫി ഡിഎംഎ വികാസ്‌പുരി - ഹസ്താൽ എഫ് സി ടീം ഏറ്റുവാങ്ങുന്നു.

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ അംബേദ്‌കർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ ഡിഎംഎ വികാസ്‌പുരി - ഹസ്താൽ എഫ് സി കിരീടമണിഞ്ഞു.


പതിനാറു ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ഡിഎംഎ വികാസ്‌പുരി-ഹസ്താൽ എഫ്സിയും ഡിഎംഎ മയൂർ വിഹാർ ഫേസ്-3 - ഗാസിപ്പൂർ ഏരിയയുടെ യൂണിറ്റ് എഫ്സി 96-ഉം തമ്മിലായിരുന്നു ഫൈനൽ മത്സരം. ആദ്യ പകുതിയിൽ ഗോളുകൾ നേടാനാവാതെ ഇരു ടീമുകളും സമനില പാലിച്ചുവെങ്കിലും രണ്ടാം പകുതിയിൽ വികാസ്‌പുരി-ഹസ്താൽ 1 ഗോൾ നേടി. മത്സരത്തിന്റെ അവസാനം വരെ പൊരുതിയ യൂണിറ്റ് എഫ്സി 96 ഗോൾ തിരിച്ചടിക്കാനാവാതെ രണ്ടാം സ്ഥാനം നിലനിർത്തി.


ഡിഎംഎ മെഹ്റോളി എഫ്സിയും യൂണിറ്റ് എഫ്സി 96-ഉം തമ്മിൽ നടന്ന ആദ്യ സെമി ഫൈനൽ സമനിലയിലെത്തിയെങ്കിലും പെനാൽറ്റി കിക്കിലൂടെ യൂണിറ്റ് എഫ്സി 96 ജേതാക്കളായി. രണ്ടാം സെമി ഫൈനൽ ഡിസി വാരിയേഴ്‌സും ഡിഎംഎ വികാസ്‌പുരി-ഹസ്താൽ എഫ്സിയും തമ്മിലായിരുന്നു. രണ്ടു പകുതികളിലും ഓരോ ഗോൾ വീതം നേടിയ വികാസ്‌പുരി-ഹസ്താൽ 2-0നു വിജയികളായി.


ഡിസി വാരിയേഴ്സും ഡിഎംഎ മെഹ്റോളിയും തമ്മിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ മെഹ്റോളി 3-0 ന് മൂന്നാം സ്ഥാനക്കാരായി.


തുടർന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥിയായി ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, വൈസ് പ്രസിഡന്റും ഫുട്ബോൾ ടൂർണമെന്റ് കൺവീനറുമായ കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ, കെ വി ബാബു തുടങ്ങിയവർ പങ്കെടുത്തു.


ചാമ്പ്യന്മാരായ ഡിഎംഎ വികാസ്‌പുരി-ഹസ്താൽ എഫ്സി 1 ലക്ഷം രൂപയും ട്രോഫിയും സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരായ യൂണിറ്റ് എഫ്സി 96, 50000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തെത്തിയ ഡിഎംഎ മെഹ്റോളി എഫ്സി 25000 രൂപയും ട്രോഫിയും കരസ്ഥമാക്കി. കൂടാതെ ബെസ്റ്റ് ഗോൾ കീപ്പർ, തുഷാർ ചോപ്രാ (വികാസ്‌പുരി-ഹസ്താൽ എഫ്സി), ബെസ്റ്റ്‌ സോക്കർ, പീയൂഷ് ഭണ്ഡാരി (വികാസ്‌പുരി-ഹസ്താൽ എഫ്സി), ബെസ്റ്റ് പ്ലേയർ ഓഫ് ടൂർണമെന്റ്, മിലിൻഡ് നേഗി (യൂണിറ്റ് എഫ്സി 96) എന്നിവർക്ക് ട്രോഫിയും 5000 രൂപ വീതം ക്യാഷ് അവാർഡും നൽകി.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page