top of page

ഡിഎംഎ ഫുട്ബോൾ ടൂർണമെന്റ്അംബേദ്കർ സ്റ്റേഡിയത്തിൽഒക്ടോബർ 10-നും 11-നും. രജിസ്‌ട്രേഷൻ സെപ്റ്റംബർ 20 വരെ

P N Shaji
17 hours ago
1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ബാനറിൽ 2026 ഒക്ടോബർ 10-നും 11-നും നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സെപ്റ്റംബർ 20 ഞായാറാഴ്ച വരെയാണ്.


മത്സരത്തിൽ 8 ഡിഎംഎ ടീമുകളും ഡിഎംഎക്കു പുറമേയുള്ള 8 ടീമുകളും അണിനിരക്കും.


ജേതാക്കൾക്ക് 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. റണ്ണർ അപ്പിന് 50,000 രൂപയും സെക്കൻഡ് റണ്ണർ അപ്പിന് 25,000 രൂപയും ലഭിക്കും. കൂടാതെ നല്ല കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി, നല്ല ഗോൾ കീപ്പർ എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങളും ഉണ്ടാവും.


ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ കൺവീനറായി 12 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ജോയിന്റ് കൺവീനർമാരായി അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിയും വിനയ് നഗർ-കിദ്വായി നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പനും ടെക്നിക്കൽ വിഭാഗം ഹെഡ് ഡോ അജിത്, അംഗം രോഹിത് ആർ നായർ എന്നിവരുമാണ്.


മത്സരത്തോടനുബന്ധിച്ച് വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ കൺവീനറായി ഒരു സൂവനീറും ഒക്‌ടോബർ 11-ന് പ്രകാശനം ചെയ്യും.


കൂടുതൽ വിവരങ്ങൾക്ക് 9810791770, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page