DTC ബസ് സമരം നാലാം ദിവസവും തുടരുന്നു
ന്യൂസ് ബ്യൂറോ , ഡൽഹി
49 minutes ago
1 min read

സ്ഥിരമായി ബസ്സിൽ യാത്ര ചെയ്ത സ്ത്രീകളടക്കം ആയിരിക്കണക്കിന് ജനങ്ങളെ വലച്ചുകൊണ്ട് ഡൽഹിയിൽ ബസ് പണിമുടക്ക് നാലാം ദിവസവും തുടരുകയാണ്. ആകെയുള്ള 6000 ത്തോളം ബസുകളിൽ 3000 ത്തിലേറെയും റോഡിൽ നിന്ന് അപ്രത്യക്ഷമായി. 5000 ബസ്സുകളുടെ സർവ്വീസ് മുടങ്ങിയിട്ടുണ്ടെന്നാണ് പണിമുടക്കിന് നേതൃത്വം നൽകുന്ന DTC കർമ്മചാരി ഏകതാ യൂണിയൻ അവകാശപ്പെട്ടത്.
സമരക്കാർ ഉന്നയിച്ച മിക്ക ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഇന്നലെ പറഞ്ഞ ഗതാഗത മന്ത്രി പങ്കജ് സിംഗ് സമരം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ദിവസം 2000 രൂപ വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഡ്രൈവർമാർ ഉന്നയിക്കുന്നത്.





Comments