ഡിഎംഎ പശ്ചിo വിഹാർ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 2-ന്

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പശ്ചിo വിഹാർ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 2-ാം തീയതി വെള്ളിയാഴ്ച പശ്ചിം വിഹാറിലെ ജ്വാലഹേരി, ബി 2-ലുള്ള ദൂൺ പബ്ലിക് സ്കൂളിൽ അരങ്ങേറും.
വൈകുന്നേരം 5.30-ന് അത്തപ്പൂക്കളമൊരുങ്ങും. 6 മണിക്ക് ഏരിയ ചെയർമാൻ വി ജെ ചാക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നാഷണൽ വാട്ടർ ഡെവലപ്പ്മെന്റ് ഏജൻസി, ജലശക്തി മന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യ, ഡയറക്ടർ (ടെക്നിക്കൽ) കെ എച്ച് ഷജത്നാൻ മുഖ്യാതിഥിയാവും. ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ഡൂൺ പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ ശശി കാന്ത് തിവരി വിശിഷ്ടാതിഥിയുമാവും.
ഏരിയ സെക്രട്ടറി ജെ സോമനാഥൻ സ്വാഗതം ആശംസിക്കും.വൈസ് ചെയർപേഴ്സൺ നളിനി മോഹൻ, ട്രഷറർ അനിയൻകുഞ്ഞു ജോർജ്ജ്, ജോയിന്റ് ട്രഷറർ കൈലാഷ് നാഥ്, വനിതാ വിഭാഗം കൺവീനർ ലക്ഷ്മി രാമൻ, കൾച്ചറൽ കൺവീനർ ഗീതാ ആനന്ദ് തുടങ്ങിയവർ പ്രസംഗിക്കും.
ജോയിന്റ്ഓ സെക്രട്ടറിമാരായ പി ജി തോമസ്, ഷാജി ഫിലിപ്പ്, ഓണാഘോഷ കൺവീനർ ജയിംസ് മുതലാളി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ചടങ്ങിൽ വിദ്യാഭ്യാസ മികവിനുള്ള അവാർഡ് വിതരണവും മുതിർന്ന പൗരന്മാരെ ആദരിക്കലും സമ്മാനദാനവും അനുമോദനങ്ങളും ഉണ്ടായിരിക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ചടങ്ങുകൾ സമാപിക്കും.,
കൂടുതൽ വിവരങ്ങൾക്ക് 9717999482, 9891904517, 9818154350, 9899276534 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Comments