top of page

ഡിഎംഎ ജസോളാ ഏരിയക്രിസ്തുമസ് - പുതുവത്സരാഘോഷം നടത്തി

  • P N Shaji
  • Feb 5
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോളാ ഏരിയയുടെ ക്രിസ്തുമസ് - പുതുവത്സരാഘോഷ പരിപാടികൾ ജസോല പോക്കറ്റ് 12-ലെ പാക്കിൽ അരങ്ങേറി.


ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്‌ ഭദ്രദീപം കൊളുത്തി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ അഡ്‌ഹോക് കമ്മിറ്റി കൺവീനർ പി ഡി പുന്നൂസ് സ്വാഗതവും സരിതാ വിഹാർ സെന്റ് തോമസ് ചർച്ച് വികാരി ഫാ ജോജി കുര്യൻ തോമസ് ക്രിസ്തുമസ് സന്ദേശവും നൽകി.

ree

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ജോയിന്റ് അഡ്‌ഹോക് കൺവീനർ തോമസ് മാമ്പിള്ളി എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൺവീനർ ദിവ്യ ജോസ്, കമ്മിറ്റി അംഗങ്ങളായ ജയചന്ദ്രൻ, അജിത നിപ്സൺ, സിബി പോൾ എന്നിവർ നേതൃത്വം നൽകി. ടീസാ സാബുവും ദൃശ്യാ പ്രദീപനുമായിരുന്നു അവതാരകർ.


തുടർന്ന് ജസോള ഏരിയയിലെ കരോൾ ഗായക സംഘം അവതരിപ്പിച്ച ക്രിസ്തുമസ് കരോളും സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ, ഗാനമേള എന്നിവ ആഘോഷ പരിപാടികൾക്ക് ചാരുതയേകി. സ്നേഹ ഭോജനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page