top of page

ഡിഎംഎ ജസോളാ ഏരിയ യുടെ ക്രിസ്തുമസ് - പുതുവത്സരാഘോഷം നാളെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 31
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോളാ ഏരിയയുടെ ക്രിസ്തുമസ് - പുതുവത്സരാഘോഷ പരിപാടികൾ ശനിയാഴ്ച ജസോല പോക്കറ്റ് 12-ലെ പാക്കിൽ അരങ്ങേറും.


വൈകുന്നേരം ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയ അഡ്‌ഹോക് കമ്മിറ്റി കൺവീനർ പി ഡി പുന്നൂസ് സ്വാഗതം ആശംസിക്കും. സരിതാ വിഹാർ സെന്റ് തോമസ് ചർച്ച് വികാരി ഫാ ജോജി കുര്യൻ തോമസ്, ജസോള അവർ ലേഡി ഓഫ് ഫാത്തിമാ ഫൊറാനാ പള്ളി സഹ വികാരി ഫാ ജോമോൻ കൈപ്രംമ്പാടൻ ക്രിസ്തുമസ് സന്ദേശം നൽകും.


ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സംഘടനാ സന്ദേശവും അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി ആശംസകളും നേരും.ജോയിന്റ് അഡ്‌ഹോക് കൺവീനർ തോമസ് മാമ്പിള്ളി കൃതജ്ഞത പറയും.

തുടർന്ന് ജസോള ഏരിയ അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോളും വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 9811287129, 9971072326 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page