ഡിഎംഎ ജസോല ഏരിയ ക്രിസ്‌തുമസ് കരോൾ നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 18, 2024
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയ ക്രിസ്‌തുമസ് കരോൾ നടത്തി. ഡിസംബർ 15, 16, 17 തീയതികളിൽ രാത്രി 8 മണി മുതൽ 10 മണി വരെ ജസോല ഡിഡിഎ ഫ്ലാറ്റ്സിന്റെ 10, 11, 12 പോക്കറ്റുകളിലാണ് കരോൾ സംഘം ഭവന സന്ദർശനം നടത്തിയത്.
അഡ്ഹോക് കമ്മിറ്റി കൺവീനറായ പി ഡി പുന്നൂസ്, ജോയിൻ്റ് കൺവീനർമാരായ ദിവ്യ ജോസ്, തോമസ് മാമ്പിള്ളി, കൂടാതെ പ്രദീപൻ, സിബി പോൾ, സേവി പുതുശേരി, മുൻ ഏരിയ വൈസ് ചെയർമാനായ എസ് പി തോമസ് എന്നിവർ നേതൃത്വം നൽകി.












Comments