ഡിഎംഎ കലോത്സവത്തിൽ വി. ഭവ്യശ്രീ കലാതിലകം
- P N Shaji
- Nov 18, 2025
- 1 min read

വികാസ്‌പുരി കേരള സ്കൂളിൽ ഇന്നലെ സമാപിച്ച ഡൽഹി മലയാളി അസോസിയേഷൻ കലോത്സവത്തിൽ കാൽക്കാജി ഏരിയയിലെ വി. ഭവ്യശ്രീ കലാതിലകമായി. പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ ഭരതനാട്യം, സിനിമാ ഗാനങ്ങൾ, നാടോടി നൃത്തം, ലളിത ഗാനങ്ങൾ, മലയാള കവിതാ പാരായണം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയാണ് ഭവ്യശ്രീ കലാ തിലകമായത്.
ഡിഎംഎ കാൽക്കാജി ഏരിയ ചെയർമാനും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രം അധ്യാപകനുമായ വി ബാബുവിന്റേയും തുഷാരയുടെയും മകളാണ് ഭവ്യശ്രീ. കാൽക്കാജി അളകനന്ദ സെന്റ് ജോർജ്ജ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഭവ്യശ്രീ ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രത്തിൽ നിന്നും മലയാളം മിഷന്റെ 'കണിക്കൊന്ന' പരീക്ഷയിൽ വിജയിച്ച ശേഷം ഇപ്പോൾ 'സൂര്യകാന്തി'യുടെ തയ്യാറെടുപ്പിലാണ്.
ഭവ്യശ്രീയുടെ സഹോദരി വി. ശ്രേയ, കലോത്സവത്തിൽ ജൂനിയർ വിഭാഗം കവിതാ പാരായണത്തിൽ ഒന്നാം സ്ഥാനവും അച്ഛൻ ബാബു സൂപ്പർ സീനിയർ വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിരുന്നു.










Comments