ഡിഎംഎ കലോത്സവത്തിൽ നിരവ് നായർ കലാപ്രതിഭ
- P N Shaji
- 5 days ago
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ കലോത്സവത്തിൽ ദ്വാരക ഏരിയയിലെ നിരവ് നായർ കലാപ്രതിഭയായി. ആൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ കർണാട്ടിക് ക്ലാസിക്കൽ, സിനിമാ ഗാനങ്ങൾ, മലയാള കവിതാ പാരായണം, വാട്ടർ കളർ പെയിന്റിംഗ് എന്നിവയിൽ ഒന്നാം സ്ഥാനവും പെൻസിൽ ഡ്രോയിങ്, ഇംഗ്ലീഷ് കവിതാ പാരായണം എന്നിവയിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് നിരവ് കലാ പ്രതിഭയായത്.
എൻ.പി. നിതിൻ, രേവതി നായർ ദമ്പതികളുടെ മകനായ നിരവിന്റെ സഹോദരി നിരഞ്ജനയും കലോത്സവത്തിൽ പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗത്തിൽ കർണാടിക് ക്ലാസിക്കൽ, മാപ്പിള പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു










Comments