ഡിഎംഎ ഉത്തം നഗർ - നവാദാമലയാള ഭാഷാ പഠനംപ്രവേശനോത്സവം ഞായറാഴ്ച
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 26, 2024
- 1 min read

ന്യൂ ഡൽഹി: ഡൽഹിമലയാളി അസോസിയേഷൻ ഉത്തം നഗർ - നവാദാ ഏരിയയുടെ മലയാളം ക്ലാസ്സ് പ്രവേശനോത്സവം ഞായറാഴ്ച (29-12-2024) ഉച്ചകഴിഞ്ഞു 3 മണിക്ക് ഓം വിഹാർ, മെട്രോ പില്ലർ 708, ബി 69-70 രാം നഗറിൽ നടക്കും.
അഡ്‌ഹോക് കമ്മിറ്റി കൺവീനർ സുരേഷ് ബാബു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, മലയാളം മിഷൻ വെസ്റ്റ് ഡൽഹി കോർഡിനേറ്റർ സാറാ ഐസക്, ഡിഎംഎ മലയാളം ക്ലാസ് കോർഡിനേറ്റർമാരായ ഡി ജയകുമാർ, ആശ ജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികൾക്ക് മധുര വിതരണം, കേക്ക് മുറിക്കൽ, ചായ സൽക്കാരം എന്നിവയോടെ നടത്തുന്ന ചടങ്ങുകൾക്ക് അഡ്‌ഹോക് കമ്മിറ്റി ജോയിന്റ് കൺവീനർ മോഹൻ ദാസ്, ഗീത ഹരികുമാർ, ടി വി ജോഷ്വാ, രാജൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകും.











Comments