ഡിഎംഎ ഉത്തം നഗർ-നവാദ ഏരിയ ഉദ്ഘാടനം ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 1, 2024
- 1 min read

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ 'ഉത്തം നഗർ - നവാദ'ഏരിയ ഉൽഘാടനം ചെയ്തു. ഡിഎംഎ-യുടെ 29-ആമത് ഏരിയയാണ് ഇത്. ഉത്തംനഗറിലെ ഓംവിഹാർ, രാംനഗർ ബി/69-70-ൽ ഡിഎംഎ വൈസ് പ്രസിഡന്‍റെ കെ.ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഭദ്രദീപം കൊളുത്തി ഉത്‌ഘാടന കർമ്മം നിർവ്വഹിച്ചു. ഉത്തം നഗർ, ഓംവിഹാർ, മോഹൻ ഗാർഡൻ, നവാദ, ദ്വാരക മോഡ്, സൈനിക് വിഹാർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് 'ഉത്തം നഗർ -നവാദ' ഏരിയ.
ചടങ്ങിൽ ഡിഎംഎ വികാസ്‌പുരി-ഹസ്‌താൽ ഏരിയ ചെയർമാൻ വെങ്കിടാചലം, വനിതാ വിഭാഗം കൺവീനർ ഗീതാ എസ് നായർ, ജനക് പുരി ഏരിയാ ചെയർമാൻ സി ഡി ജോസ്, സെക്രട്ടറി കെ സി സുശീൽ, ദ്വാരക ഏരിയ ചെയർമാൻ എൻ വി ചാക്കോ, വൈസ് ചെയർമാൻ സി ജയകുമാർ, സെക്രട്ടറി മനു പിള്ള തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ 6 മാസത്തേക്കുള്ള താത്കാലിക കമ്മിറ്റിയുടെ കൺവീനറായി സുരേഷ് ബാബുവും, ജോയിന്‍റ് കൺവീനർമാരായി മോഹൻ ദാസ്, മീനാ ഡേവിഡ് എന്നിവരും നിർവ്വാഹക സമിതി അംഗങ്ങളായി രാജപ്പൻ പിള്ള, സിന്ധു സന്തോഷ്, ഹരികുമാർ, അനിൽ കുമാർ, കൃഷ്ണകുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.










Comments