ഡി എം എ ആശ്രം - പ്രവേശനോത്സവം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 9, 2024
- 1 min read

ഡി എം എ ആശ്രം -ശ്രീനിവാസ്പുരി കാലേഖാൻ ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ പ്രവേശനോത്സവം നടത്തി. ആശ്രം സൺലൈറ്റ് കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ഏരിയ ചെയർമാൻ ഷാജി എം അധ്യക്ഷത വഹിച്ചു. ഡി എം പ്രസിഡണ്ട് കെ രഘുനാഥ് ഉൽഘാടനം ചെയ്ത യോഗത്തിൽ വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, സുജ രാജേന്ദ്രൻ, രജനി രാജീവ്, സജിത ചന്ദ്രൻ, റോയ് ഡാനിയേൽ, എം എസ് ജയിൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.










Comments