'ടാർസൻ' താരം റോൺ ഈലി അന്തരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 24, 2024
- 1 min read

'ടാർസൻ' എന്ന 1960 കളിലെ പ്രശസ്‍തമായ ടെലിവിഷൻ പരമ്പരയിലെ നായക നടൻ റോൺ ഈലി അന്തരിച്ചു. 86 വയസ് ആയിരുന്നു. അന്തരിച്ചത് സെപ്റ്റംബർ 29 ന് ആണെങ്കിലും മകൾ ക്രിസൻ കസാലെ ഇൻസ്റ്റാഗ്രാമിലൂടെ ഇന്നലെയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കാലിഫോർണിയയിലെ സാന്‍റ ബാർബെറയിലുള്ള വസതിയിലായിരുന്നു അന്ത്യം.

ടെക്‌സസിൽ 1938 ലാണ് ജനനം. സ്‍കൂൾ പഠനകാലത്ത് അടുപ്പത്തിലായ ഗേൾഫ്രണ്ടിനെ 1959 ൽ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷം കഴിഞ്ഞപ്പോൾ ബന്ധം വേർപിരിഞ്ഞു. രണ്ടാം ഭാര്യയായ വലേറി ലുൻഡീനിൽ മൂന്ന് മക്കൾ ഉണ്ടായി. 2019 ൽ 62 വയസായ ലുൻഡീനെ ഒരു മകൻ കുത്തി കൊലപ്പെടുത്തുകയും, അക്രമകാരിയായ അയാളെ പോലീസ് വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. മകനെ കൊലപ്പെടുത്തിയ പോലീസിനെതിരെ റോൺ ഈലി കേസ് ഫയൽ ചെയ്തെങ്കിലും കോടതി അത് തള്ളി.
ജനങ്ങൾ ഹീറോ ആയി വാഴ്ത്തിയ തന്‍റെ പിതാവ് തനിക്കും ഹീറോ ആയിരുന്നുവെന്ന് മകൾ ഒരു കുറിപ്പിൽ അനുസ്‍മരിച്ചു.










Comments