top of page

ട്രാൻസ്‍ജെൻഡർ രക്തദാന നിരോധനം തുടരും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 12 minutes ago
  • 1 min read

ട്രാൻസ്‍ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവരുടെ രക്തദാനത്തിനുള്ള നിരോധനം തുടരാനാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിശാലമായ പൊതുജന താൽപര്യം മുൻനിർത്തി നിരോധനം അനിവാര്യമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നാഷണൽ ബ്ലഡ് ട്രാൻസ്‍ഫ്യൂഷൻ കൗൺസിലും എയിഡ്‌സ് നിയന്ത്രണ സംഘടനയും രക്തദാതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹരജികൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ട്രാൻസ്‍ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവർക്ക് HIV/AIDS സാധ്യത കൂടുതൽ ഉള്ളതുകൊണ്ടാണ് രക്തദാനത്തിൽ നിന്ന് അവരെ വിലക്കിയത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page