ട്രംപ് തകർത്തു; കമല തകർന്നു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 7, 2024
- 1 min read

അമേരിക്കൻ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം കരസ്ഥമാക്കി നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ജനുവരിയിലാണ് ട്രംപ് പുതിയ പ്രസിഡന്‍റായി അധികാരമേൽക്കുക. പ്രവചനങ്ങളെയും പ്രതീക്ഷകളെയും മറികടന്നും, ക്രിമിനൽ കേസുകളെയും വധ ശ്രമങ്ങളെയും വരെ നേരിട്ടുമാണ് ട്രംപ് മിന്നും വിജയം കരസ്ഥമാക്കിയത്. പ്രചാരണ കാലത്ത് മുഴുവനും അഭിപ്രായ സർവ്വെകളിൽ ട്രംപും കമലാ ഹാരിസ്സും മിക്കവാറും ഒപ്പത്തിനൊപ്പം ആയിരുന്നു. എന്നാൽ ബഹുദൂരം മുന്നേറിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്.
കമലാ ഹാരിസ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചു. പ്രചാരണ വേളയിൽ ഉയർത്തിയ വിഷയങ്ങളിൽ പോരാട്ടം തുടരുമെന്ന് അവർ അറിയിച്ചു.
Comments