top of page

ജനസംസ്കൃതി സർഗോത്സവം 2025

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 16
  • 1 min read
ree

സർഗോത്സവം 2025 സമാപിച്ചു. 2500 ഓളം കലാകാരന്മാർ പങ്കെടുത്തു. സമാപന സമ്മേളനം കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മലയാള സിനിമാതാരം ശ്രീ സുധീർ കരമന എന്നിവർ പങ്കെടുത്തു. സർഗോത്സവം ജനറൽ കൺവീനർ ശ്രീ മുരളി എസ് സ്വാഗത ആശംസിച്ചു. പ്രസിഡൻറ് വി വി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.

:

ജനസംസ്കൃതി ജന: സെക്രട്ടറി പി എൻ ബാബുരാജ് , ഖാലിദ് അഷ്റഫ് (പ്രസിഡൻറ് ജനവാദി ലേഖക് സംഘ്), ബാബു പണിക്കർ (AllMA)

ഡോ. ദീപ്തി ഓം ചേരി ഭല്ല, ഡെലോണി മാനുവൽ എന്നിവർ ആശംസാ പ്രസംഗം നടത്തി . സർഗോത്സവം 2025ന്റെ സുവനീർ പ്രകാശനം മന്ത്രി വി ശിവൻകുട്ടി സുധീർ കരമനയ്ക്ക് നൽകി നിർവ്വഹിച്ചു. സർഗോത്സവം 2025ന്റെ സുവനീറിൻ്റെ കവർ ഡിസൈൻ ചെയ്ത ശ്രീ മനോജ് ഭാനുവിനെ സർഗോത്സവ വേദിയിൽ വച്ച് ആദരിച്ചു. ജോ. സെക്രട്ടറി പങ്കജാക്ഷൻ തട്ടാരത്ത് നന്ദി രേഖപ്പെടുത്തി.


സർഗോത്സവം 2025 മയൂർ വിഹാർ ഫേസ് ത്രീ ബ്രാഞ്ച് 278 പോയിൻ്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി. 200 പോയിൻ്റോടെ ഷാലിമാർ ഗാർഡൻ ബ്രാഞ്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 155 പോയിൻ്റോടെ ആർ കെ പുരം ബ്രാഞ്ച് മൂന്നാം സ്ഥാനം നേടി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page