ജനസംസ്കൃതിയുടെ മലയാളം ഭാഷ അധ്യാപകർക്കുള്ള അനുമോദനം നടത്തി.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 9, 2024
- 1 min read

ജനസംസ്കൃതി മലയാളം ഭാഷാ അധ്യാപകരെ സുർജിത് ഭവനിൽ വെച്ച് അനുമോദിച്ചു. മുൻ എം എൽ എ ശ്രീമതി ബിജിമോൾ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മലയാള ഭാഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ജനസംസ്കൃതിയുടെ പ്രവർത്തനം മാതൃകാപരമെന്ന് ശ്രീ ബിജിമോൾ അഭിപ്രായപ്പെട്ടു. മലയാള ഭാഷയെ സംബന്ധിക്കുന്ന നിയമസഭാ സമിതിയിലെ അംഗമായിരുന്നപ്പോളുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായപ്രകടനം. മാതൃഭാഷയുടെ പ്രാധാന്യം സംബന്ധിച്ചും ബഹു. ഉദ്ഘാടക സൂചിപ്പിക്കുകയുണ്ടായി. ജനസംസ്കൃതി പ്രസിഡന്റ് ശ്രീ വിനോദ് കമ്മാളത്ത് ചടങ്ങിന് അധ്യക്ഷതവഹിച്ചു.
കേരള ഹൌസ് കൺട്രോളറും മലയാള മിഷൻ ഡൽഹി ചാപ്റ്റർ കൺവിനറുമായ ശ്രീ എ എസ് ഹരികുമാർ, മലയാള മിഷൻ ഭരണ സമിതി അംഗവും പ്രശസ്ത കാർട്ടൂനിസ്റ്റുമായ ശ്രീ സുധീർ നാഥ്, ജനസംസ്കൃതി ജനസെക്രട്ടറി ശ്രീ എ കെ പ്രസാദ്, മലയാള മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറിയും ജനസംസ്കൃതി വൈസ് പ്രസിഡണ്ടുമായ എൻ വി ശ്രീനിവാസ്, അക്കാദമിക്ക് സമിതി കൺവിനർ ശ്രീമതി അംബിക പി മേനോൻ, ജനസംസ്കൃതി ട്രഷറർ സുജാത പി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇരുപത് വർഷമായി പഠന പ്രവർത്തനം നടത്തികൊണ്ടിരിക്കുന്ന അധ്യാപകർ മുതൽ ഇതുവരെയുള്ള അധ്യാപകർക്ക് ശ്രീമതി ബിജിമോൾ, ശ്രീ എ എസ് ഹരികുമാർ, ശ്രീ സുധീർ നാഥ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.
തുടർന്ന് ഭാഷാ പഠന ക്ലാസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ച നടന്നു. വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഒൻപത് അധ്യാപകർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചക്ക് ശ്രീ വിനോദ് കമ്മാളത്ത് നേതൃത്വം നൽകി. മലയാള ഭാഷാ പ്രവർത്തനം ഡൽഹിയിലെ മുഴുവൻ മലയാളികളിലേയ്ക്കും എത്തിക്കുന്നതിനും ഭാഷാ അധ്യാപകർക്ക് ഊർജം നൽകുന്നതുമായ തീരുമാനങ്ങൾ യോഗത്തിൽ കൈകൊണ്ടു. മലയാള മിഷൻ കോർഡിനേറ്ററും ജനസംസ്കൃതി ഭാഷ അധ്യാപക സമിതി കൺവിനറുമായ ശ്രീ നാരായണൻ ഭട്ടതിരി നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.










Comments