ജോർജ്ജ് വാഷിംഗ്‌ടന്‍റെ മുടി ലേലത്തിന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 5, 2024
- 1 min read

ലോകം മുഴുവനും അമേരിക്കയിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോൾ പ്രഥമ പ്രസിഡന്‍റിന്‍റെ മുടിയാണ് ചിലരുടെ സംസാര വിഷയം. ഈ മാസം അവസാനം നടക്കുന്ന ഒരു ലേലത്തിലാണ് അവരുടെ നോട്ടം. ജോർജ്ജ് വാഷിംഗ്‍ടന്‍റെ ഏതാനും മുടിയിഴകളാണ് ലേലപ്രേമികൾ സ്വന്തമാക്കാൻ കൊതിക്കുന്ന അമൂല്യ കൗതുക വസ്തു.

1789 ഏപ്രിൽ 30 നാണ് ജോർജ്ജ് വാഷിംഗ്‌ടൺ അമേരിക്കയുടെ ആദ്യ പ്രസിഡന്‍റായി സ്ഥാനമേറ്റത്. ന്യൂയോർക്കിലെ വാൾ സ്‍ട്രീറ്റിലുള്ള ഫെഡറൽ ഹാളിലായിരുന്നു ചടങ്ങ്. 1799 ൽ 67-ആം വയസ്സിലാണ് മരിച്ചത്. സംസ്ക്കരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഒരുപറ്റം നരച്ച മുടി ശേഖരിച്ച് ലോക്കറ്റിലാക്കി ഒരു കുടുംബ സുഹൃത്തിന് നൽകിയിരുന്നു. അത് പിന്നീട് തലമുറകളിലൂടെ കൈമാറി ഒടുവിൽ ഓക്‌ഷൻ സെന്‍ററിൽ എത്തി.
ലേലത്തിൽ വെയ്ക്കുന്ന മുടിക്ക് 40,000 ഡോളറാണ് മതിപ്പ് വില.










Comments