top of page

ജിമ്മി കാർട്ടറിന്‍റെ അന്ത്യവിശ്രമം പ്രിയതമക്ക് സമീപം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 31, 2024
  • 1 min read
ree

അന്തരിച്ച മുൻ അമേരിക്കൻ പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ അന്ത്യകർമ്മങ്ങൾ ജനുവരി 9 ന് നടക്കും. വാഷിംഗ്‌ടൺ നാഷണൽ കത്തീഡ്രലിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാര ശുശ്രൂഷകൾ നടക്കുക. പ്രസിഡന്‍റ് ജോ ബൈഡൻ അനുശോചന പ്രസംഗം നടത്തും. ഡിസംബർ 29 ഞായറാഴ്ച്ച 100-ആം വയസ്സിലാണ് കാർട്ടർ അന്തരിച്ചത്.


ജോർജ്ജിയയിലെ സ്വന്തം വസതിയോട് ചേർന്ന് ഭാര്യ എലീനോർ റോസിലിന്‍റെ കല്ലറയ്ക്ക് സമീപമാണ് ജിമ്മി കാർട്ടറിന് അന്ത്യവിശ്രമ സ്ഥലം ഒരുക്കുന്നത്. 2023 നവംബർ 19 ന് 96-ആം വയസ്സിലാണ് റോസിലിൻ അന്തരിച്ചത്. നവംബർ 29 നായിരുന്നു സംസ്ക്കാരം. ജിമ്മി കാർട്ടറും റോസിലിൻ കാർട്ടറും തമ്മിൽ 77 വർഷം നീണ്ട ദാമ്പത്യമാണ് ഉണ്ടായിരുന്നത്. ആമി, ജെയിംസ്, ജാക്ക്, ഡോണൽ എന്നിവരാണ് മക്കൾ.

Kommentare

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
bottom of page