top of page

ചൈത്രം മലയാളി വെൽഫെയർ സൊസൈറ്റിയുടെ രജതജൂബിലി ആഘോഷം ഒക്ടോബർ 2-ന് ഗുരുഗ്രാമിൽ

ന്യൂസ് ബ്യൂറോ , ഡൽഹി
1 hour ago
1 min read

ഗുരുഗ്രാം: ഗുരുഗ്രാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ 25 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ചൈത്രം മലയാളി വെൽഫെയർ സൊസൈറ്റി (രജ.) രജതജൂബിലി ആഘോഷം “CHAITHRA RAJATHOTSAVAM” എന്ന പേരിൽ സംഘടിപ്പിക്കുന്നു.


2026 ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ഗുരുഗ്രാം Rangoli Garden, Opp. Air Force Station, Old Delhi Road, Sector 18 വേദിയിൽ നടക്കുന്ന ആഘോഷത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനം, പുരസ്കാര വിതരണം, സംഗീത പരിപാടി എന്നിവ അരങ്ങേറും.


കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം വേദിയിലെത്തിച്ച് “Keraleeyam”. രജതജൂബിലി ആഘോഷത്തിന്റെ പ്രധാന ആകർഷണമായ “Keraleeyam” വൈകുന്നേരം 7 മണിക്ക് അരങ്ങേറും. കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും കോർത്തിണക്കിയ പ്രത്യേക കലാവിരുന്നാണ് “Keraleeyam”.


ശ്രീ. ബാലകൃഷ്ണ മാരാർ സംവിധാനം ചെയ്യുന്ന പരിപാടി വിഷ്ണുപ്രിയ നാട്യാലയ, ന്യൂഡൽഹി അവതരിപ്പിക്കും. സംഗീത വിരുന്ന് : രാത്രി 9 മണിക്ക് പ്രശസ്ത ഗായകൻ കണ്ണൂർ വിനോദ് കുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.


പരിപാടിയുടെ ക്രമം

5.30 PM – 6.30 PM – ഉദ്ഘാടനവും പൊതുസമ്മേളനവും

6.30 PM – 7.00 PM – മുഖ്യാതിഥിയുടെ പ്രസംഗവും പുരസ്കാര വിതരണവും

7.00 PM – Keraleeyam – പ്രത്യേക സാംസ്കാരിക പരിപാടി

9.00 PM – കണ്ണൂർ വിനോദ് കുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി തുടർന്ന് – സ്നേഹവിരുന്ന്


ചൈത്രത്തിന്റെ 25 വർഷത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന വിവിധ പദ്ധതികളും ചൈത്രം നടപ്പിലാക്കിവരുന്നു.

ഗുരുഗ്രാമിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന ഈ രജതജൂബിലി പരിപാടിയിലേക്ക് ഗുരുഗ്രാമിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ചൈത്രം മലയാളി വെൽഫെയർ സൊസൈറ്റി അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page