top of page

ഗൗതം അദാനിക്ക് റിട്ടയർമെന്‍റ് പ്ലാൻ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 5, 2024
  • 1 min read


ree

അദാനി ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ ഗൗതം അദാനി തന്‍റെ റിട്ടയർമെന്‍റ് പ്ലാൻ വെളിപ്പെടുത്തി. 70 വയസ് ആകുമ്പോൾ സ്ഥാനമൊഴിഞ്ഞ് ബിസിനസ് ചുമതല മക്കളെ ഏൽപ്പിക്കും. ഇപ്പോൾ അദാനിക്ക് 62 വയസ്സാണ് പ്രായം. ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരൺ, ജീത് എന്നീ രണ്ട് മക്കൾക്കും അവരുടെ കസിൻസായ പ്രണവ്, സാഗർ എന്നിവർക്കും അദാനി ഗ്രൂപ്പ് ബിസിനസ് സാമ്രാജ്യത്തിൽ തുല്യ ചുമതലയാണ് കൈമാറുക. മൂത്ത മകൻ കരൺ ഇപ്പോൾ അദാനി പോർട്ട്‍സിന്‍റെ മാനേജിംഗ് ഡയറക്‌ടറും, ഇളയ മകൻ ജീത് അദാനി എയർപോർട്ട്‍സിന്‍റെ ഡയറക്‌ടറുമാണ്.


അദാനി എന്‍റർപ്രൈസസിന്‍റെ ഡയറക്‌ടറാണ് ഗൗതം അദാനിയുടെ ജ്യേഷ്‍ഠ സഹോദരന്‍റെ മകനായ പ്രണവ് . നിലവിൽ അദാനി ഗ്രീൻ എനർജ്ജിയുടെ എക്‌സിക്യുട്ടീവ് ഡയറക്‌ടറാണ് സാഗർ.


അദാനി ഗ്രൂപ്പിന്‍റെ ഫ്ലാഗ്‌ഷിപ്പ് കമ്പനിയായ അദാനി എന്‍റർപ്രൈസസ് ഈ വർഷത്തെ ആദ്യ ത്രൈമാസത്തിൽ രേഖപ്പെടുത്തിയ ലാഭം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page