ഗോഡ്‍സില താരത്തിന് കാറപകടത്തിൽ ദാരുണാന്ത്യം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

Godzilla vs Kong മൂവി പരമ്പരയിൽ ബാലതാരമായി സുപ്രസിദ്ധി കൈവരിച്ച കൈയ്‌ലി ഹോട്ടിൽ കാറപകടത്തിൽ മരിച്ചു. അമേരിക്കയിലെ മേരിലാൻഡിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് 18 കാരിയായ കൈയ്‌ലി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ജന്മനാ ബധിരയാണ് കൈയ്‌ലി. അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബധിരർക്കും മനസിലാകുന്ന സൈൻ ഭാഷയിൽ ബധിരനായ പിതാവ് ജോഷ്വ ഹോട്ടിൽ ഫേസ്‍ബുക്ക് ലൈവിലൂടെയാണ് മകളുടെ മരണ വിവരം അറിയിച്ചത്. അമിതവേഗതയിൽ കാറോടിച്ച 19 കാരനായ ഡ്രൈവറിന് മാപ്പ് നൽകുന്നുവെന്നും, ഈ സംഭവം അയാളുടെ ഭാവി തകർക്കാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു




Comments