കൽക്കാജി സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി 8, 9 തീയതികളിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 6
- 1 min read

ന്യൂഡൽഹി : കൽക്കാജി സെൻറ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ, മഞ്ഞനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 93-ാമത് ദുഖ്‌റോനോ പെരുന്നാൾ 2025 ഫെബ്രുവരി 8, 9 തീയതികളിൽ ഭക്തിനിർഭരമായി കൊണ്ടാടുന്നു .
ഫെബ്രുവരി 8 ന് വൈകിട്ട് 5 മണിക്കുള്ള സന്ധ്യപ്രാർത്ഥനയും തുടർന്നുള്ള വചന ശുശ്രൂഷയിൽ റെവ. ഫാ. ഷിജു ജോർജ് നയിക്കുന്ന വചന സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 9 ന് വൈകിട്ട് 5 മണിക്കുള്ള സന്ധ്യപ്രാർത്ഥനയും 5:45 ന് റെവ. ഫാ. എൽദോ ചീരകത്തോട്ടത്തിൽ (മലബാർ ഭദ്രസനം) മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടും തുടർന്ന് പ്രസംഗം, ആശിർവാദം, നേർച്ച, സ്നേഹവിരുന്ന്, കോടിയിറക്ക് എന്നിവ ഉണ്ടായിരിക്കും .










Comments