top of page

കൽക്കി അമ്പരപ്പിച്ചെന്ന് രജനീകാന്ത്

  • ഫിലിം ഡെസ്ക്
  • Jun 29, 2024
  • 1 min read


ree

നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 AD പ്രേക്ഷക ലക്ഷങ്ങൾക്ക് പുറമെ സൂപ്പർതാരങ്ങളെയും അമ്പരപ്പിച്ച് മുന്നേറുകയാണ്. സ്വദേശത്തും വിദേശത്തും ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്തത്. ഇതൊരു ഐതിഹാസിക ചിത്രമാണെന്നും വിസ്‍മയിപ്പിക്കുന്ന രംഗങ്ങളാണ് ഇതിലുള്ളതെന്നും ചിത്രം കണ്ട ശേഷം സൂപ്പർസ്റ്റാർ രജനീകാന്ത് അഭിപ്രായപ്പെട്ടു. സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉഗ്രൻ അഭിനയം കാഴ്ച്ചവെച്ച ഉറ്റ സുഹൃത്തുക്കളായ അമിതാഭ് ബച്ചനെയും കമൽ ഹാസനെയും അദ്ദേഹം അഭിനന്ദിച്ചു.


തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ 3D, 4DX, IMAX എന്നിങ്ങനെ വിവിധ ഫോമാറ്റുകളിൽ ചിത്രത്തിന്‍റെ പ്രദർശനം റിക്കാർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page