കന്നഡയിൽ നിന്ന് കണ്ണുതള്ളിക്കും 'മാർട്ടിൻ'
- ഫിലിം ഡെസ്ക്
- Aug 9, 2024
- 1 min read

കന്നഡയിൽ ഒരുങ്ങുന്ന തകർപ്പൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് മാർട്ടിൻ. കെജിഎഫിന് ശേഷം അതുപോലെയോ അതിനുമപ്പുറമോ ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന സൂചനയോടെ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചെയ്തു. ധ്രുവ് സർജയാണ് നായകൻ. അർജുൻ സർജ കഥയെഴുതി എ.പി. അർജുൻ സംവിധാനം ചെയ്യുന്ന ചിത്രം ഉദയ് കെ. മേഹ്ത്തയാണ് നിർമ്മിക്കുന്നത്. കന്നഡക്ക് പുറമെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ഇറക്കുന്ന ചിത്രം ഒക്‌ടോബർ 11 ന് റിലീസ് ചെയ്യും.










Comments