കടിച്ച വിഷപ്പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 17, 2024
- 1 min read

ബീഹാറിലെ ഭഗൽപ്പൂരിലാണ് സംഭവം. പാമ്പുകടിയേറ്റ 48 കാരനായ പ്രകാശ് മണ്ഡൽ എന്നയാളാണ് കടിച്ച പാമ്പിനെ കൈയ്യിലെടുത്ത് ആശുപത്രിയിലെത്തിയത്. പാമ്പിനെ കഴുത്തിൽ ചുറ്റി അതിന്‍റെ തലയിൽ അമർത്തി പിടിച്ചാണ് എത്തിയത്. ഭയന്നു മാറി നിന്നവർ മൊബൈലിൽ ദൃശ്യം പകർത്തി. ആശുപത്രിയിലുള്ള മറ്റ് രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല ഡോക്‌ടർമാരും പകച്ചു മാറി നിൽക്കേണ്ടി വന്നു. അത്യാഹിത വിഭാഗത്തിൽ കയറ്റി അടിയന്തര ചികിത്സ നൽകേണ്ട അയാളുടെ അടുത്തേക്ക് ആർക്കും അടുക്കാനായില്ല. വേദന കൊണ്ട് പുളഞ്ഞ അയാൾ തറയിൽ കിടന്നിട്ടും പാമ്പിനെ കൈയ്യിൽ നിന്ന് വിട്ടില്ല. ഉഗ്രവിഷമുള്ള ചേനത്തണ്ടനാണ് അയാളുടെ കൈയ്യിൽ ഉണ്ടായിരുന്നത്. ഒരാളെത്തി അയാളെ ആളൊഴിഞ്ഞ ഒരു മുറിയിൽ കയറ്റി പാമ്പിനെ വിടുവിച്ചാണ് ഡോക്‌ടർമാരുടെ അടുത്തെത്തിച്ചത്. അയാളുടെ സ്ഥിതി ഗുരതരമാണെങ്കിലും ചികിത്സ തുടരുന്നു എന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.










Comments