കൊൽക്കത്തയിലെ ബലാൽസംഗക്കൊല; പ്രതികൾക്ക് നുണപരിശോധന
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 24, 2024
- 1 min read

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്‌ടറിന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യ പ്രതിയുടെയും മറ്റ് ആറ് പേരുടെയും നുണ പരിശോധന ഇന്ന് ആരംഭിച്ചു. മുഖ്യ പ്രതിയായ സഞ്ജയ് റോയിയുടെ നുണപരിശോധന അയാളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വെച്ചാണ് നടത്തുന്നത്. മറ്റുള്ളവരുടെ പരിശോധന CBI ഓഫീസിൽ വെച്ച് നടത്തും. മുൻ പ്രിൻസിപ്പാൾ സന്ദീപ് ഘോഷും, സംഭവം നടന്ന രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ചില ഡോക്‌ടർമാരുമാണ് മറ്റ് പ്രതികൾ. ന്യൂഡൽഹിയിൽ നിന്നെത്തിയ ഫോറൻസിക് സംഘമാണ് നുണപരിശോധന നടത്തുന്നത്.
സന്ദീപ് ഘോഷിനെ അന്വേഷണ സംഘം ദീർഘനേരം ചോദ്യം ചെയ്തിട്ടുണ്ട്. പല ദിവസങ്ങളിലായി ഇതുവരെ 100 മണിക്കൂർ നേരം ചോദ്യം ചെയ്തെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ മുൻപ് കൊൽക്കത്ത പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷിച്ച ഒരു അഴമതിക്കേസും CBI ഏറ്റെടുത്ത് അന്വേഷിച്ചു വരികയാണ്.










Comments