കെസിസി മികച്ച സോണുകളിൽ രണ്ടാം സ്ഥാനം തണ്ണിത്തോട് സോണിന്
- അനീഷ് തോമസ് TKD
- Feb 10
- 1 min read

കോന്നി :കേരള കൗൺസിൽ ഓഫ് ചർച്ചസ് വിവിധ സോണുകളിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച് നൽകുന്ന മികച്ച പ്രവർത്തനത്തിനുള്ള രണ്ടാം സ്ഥാനം ഈ വർഷം തണ്ണിത്തോട് സോൺ കരസ്തമാക്കി. കോന്നിയിൽ രണ്ടു ദിവസമായി നടന്ന വാർഷിക സമ്മേളനത്തിലാണ് രണ്ടാം സ്ഥാനം പ്രഖ്യാപിച്ചത്. കെസിസി പ്രസിഡൻ്റ് അലക്സിയോസ് മാർ
യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ
ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാധ്യ ക്ഷൻ മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. ഓസ്റ്റിൻ എം എ പോൾ, ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി. തോമസ്, ലഫ്. കേണൽ സജു ഡാനിയൽ എന്നിവർ പ്രസംഗിച്ചു. തണ്ണിത്തോട് സോണിന് വേണ്ടി വൈസ് പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ, ട്രഷറർ എൽ എം മത്തായി സെക്രട്ടറി അനീഷ് തോമസ് എന്നിവർ ചേർന്ന് മെമൻ്റോ ഏറ്റുവാങ്ങി.










Comments