top of page

കുവൈറ്റിലെ തീപിടുത്തത്തിൽ 49 മരണം

  • റെജി നെല്ലിക്കുന്നത്ത്
  • Jun 12, 2024
  • 1 min read
ree

കുവൈറ്റിൽ മംഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 49 മരണം സ്ഥിരീകരിച്ചു. 25 പേർ മലയാളികളാണെന്നാണ് കരുതപ്പെടുന്നത്. മരിച്ചവരിൽ 6 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 35 പേർ ആശുപത്രിയിലുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചിലർ വെന്‍റിലേറ്ററിലാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. സംഭവം അതീവ സങ്കടകരമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. അപകടത്തിൽ പെട്ട ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവും കേന്ദ്ര ഗവൺമെന്‍റ് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി പോകുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page