കോവിഡ് മരുന്ന് സംബന്ധിച്ച അവകാശവാദം പിൻവലിക്കാൻ രാംദേവിന് നിർദ്ദേശം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 29, 2024
- 1 min read

കോവിഡ് മഹാമാരിയുടെ വേളയിൽ അലോപ്പതിയാണ് ലക്ഷക്കണക്കിന് ആൾക്കാരുടെ മരണത്തിന് ഇടയാക്കിയതെന്ന തരത്തിൽ നടത്തിയ പ്രസ്താവന പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി രാംദേവിനോട് ആവശ്യപ്പെട്ടു. കൊറോണവൈറസിനെ പ്രതിരോധിക്കാൻ കൊറോണിൽ എന്ന പേരിൽ പതഞ്ജലിയുടെ ഉൽപ്പന്നം പുറത്തിറക്കവെയാണ് രാംദേവ് അലോപ്പതിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതേതുടർന്നാണ് 2021 ൽ ഡോക്‌ടർമാരുടെ വിവിധ അസോസിയേഷനുകൾ രാംദേവിനും, ആചാര്യ ബാലകൃഷ്‍ണക്കും പതഞ്ജലിക്കും എതിരെ കേസ് ഫയൽ ചെയ്തത്. രോഗപ്രിതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്നെന്ന നിലയിൽ ലൈസൻസ് ലഭിച്ചെങ്കിലും കോവിഡ് -19 ൽ നിന്ന് സൗഖ്യമേകുന്ന മരുന്നായാണ് കൊറോണിൽ പ്രചരിപ്പിച്ചത്. ഋഷികേശ്, പാറ്റ്‍ന, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും, മറ്റ് ചില അസോസിയേഷനുകളും ചേർന്നാണ് കോടതിയെ സമീപിച്ചത്.
ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തിയുള്ള വിപണന തന്ത്രമാണ് രാംദേവിന്‍റെ അവകാശവാദമെന്ന് ഹർജ്ജിയിൽ അവർ ചൂണ്ടിക്കാട്ടി.










Comments