കിഴക്കിന്‍റെ വെനീസ് അന്നദാനം ഞായറാഴ്ച്ച
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 24, 2024
- 1 min read
കിഴക്കിന്‍റെ വെനീസിന്‍റെ ആഭിമുഖ്യത്തിൽ അശരണർക്ക് വേണ്ടി മാസം തോറും നടത്തിവരുന്ന അന്നദാനം പരിപാടിയിൽ ഈ മാസത്തെ അന്നദാനം വരുന്ന ഞായറാഴ്ച്ച (28-07-2024) ഉച്ചക്ക് 12 മണിക്ക് അസോല വില്ലേജ് ശാന്തി നികേതൻ ആശ്രമം ഛത്തർപുർ വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് കിഴക്കിന്‍റെ വെനീസിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ശ്രീ. ഷാജി മൃത്യുഞ്ജയൻ (പ്രസിഡന്‍റ് കിഴക്കിന്‍റെ വെനീസ്) ആണ് ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്യുന്നത്.
അദ്ദേഹത്തിനും കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .










Comments