കാളയെ ഇടിച്ച് ബൈക്ക് യാത്രികൻ കൊല്ലപ്പെട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 17, 2024
- 1 min read

ന്യൂഡൽഹി: വഴിയിലേക്ക് പൊടുന്നനെ ചാടിവന്ന കാളയ്ക്കിട്ട് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഡൽഹിയിലെ ചാണക്യപുരിയിൽ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. ചാണക്യപുരിയിലെ സൈമൺ ബോളിവർ മാർഗ്ഗിലൂടെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ പോയ 19 കാരനാണ് മരിച്ചത്. മെഹ്‌രോളി നിവാസിയാണ് ഇയാൾ. ദൃക്‌സാക്ഷികളായ ചിലർ ഉടനെ RML ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ന്യൂഡൽഹി ഏരിയ DCP ദേവേഷ് മാഹ്‌ല പറഞ്ഞു. ബൈക്ക് ഇടിച്ച് പരിക്കേറ്റ കാളയ്ക്ക് ചികിത്സ നൽകുന്നുണ്ട്.
ഡൽഹിയിൽ ഒരു മാസത്തിനിടെ ഇത്തരത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. കഴിഞ്ഞ മാസം ഉണ്ടായ സമാനമായ അപകടത്തിൽ ഒരു ബൈക്ക് യാത്രികൻ ബുരാഡിയിലും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 13 ന് ഈവനിംഗ് വാക്കിനിറങ്ങിയ ഒരു 75 കാരൻ രോഹിണിയിൽ കന്നുകാലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.










Comments