ക്ലാസ്സ് റൂമുകളിൽ പത്ത് കൽപനകൾ വെയ്ക്കണമെന്ന് ഉത്തരവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 20, 2024
- 1 min read

അമേരിക്കൻ സ്റ്റേറ്റായ ലൂസിയാനയിൽ എല്ലാ ക്ലാസ്സ് റൂമുകളിലും ബൈബിളിലെ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ഗവർണർ ജെഫ് ലാൻട്രിയുടെ ഉത്തരവ്. പബ്ലിക് സ്‍കൂൾ മുതൽ യൂണിവേഴ്‌സിറ്റി തലം വരെയുള്ള എല്ലാ ക്ലാസ്സ് റൂമുകൾക്കും ഉത്തരവ് ബാധകമായിരിക്കും. സ്റ്റേറ്റിന്‍റെയും ഭരണകൂടത്തിന്‍റെയും മൗലിക പ്രമാണമാണ് പത്ത് കൽപ്പനകളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പത്ത് കൽപ്പനകൾ എഴുതുന്ന അക്ഷരങ്ങളുടെ വലുപ്പം എന്തായിരിക്കണമെന്നു വരെ നിർദേശമുണ്ട്. കുട്ടികൾക്ക് വ്യക്തമായി കാണുകയും വായിക്കുകയും ചെയ്യാവുന്ന വലുപ്പത്തിൽ ഫ്രെയിം ചെയ്ത് ക്ലാസ്സുകളിൽ സ്ഥാപിക്കാനാണ് ഉത്തരവ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റുകളിൽ സമാനമായ നിയമങ്ങൾ നടപ്പാക്കാനുള്ള നീക്കങ്ങൾ മുമ്പും നടന്നിട്ടുണ്ട്.
എന്നാൽ ഇത് അമേരിക്കൻ ഭരണഘടനക്കും മതേതര സ്വഭാവത്തിനും വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 1980 ൽ ഇത്തരമൊരു നീക്കം നടന്നെങ്കിലും സുപ്രീം കോടതി അത് റദ്ദാക്കിയ കാര്യം അവർ എടുത്തുപറയുന്നു.










Comments