കേരളത്തിന്റെ രുചിക്കൂട്ടുകളുമായിനഗരത്തിൽ ഡിഎംഎയുടെ ഭക്ഷ്യമേള ശനിയാഴ്ച
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 hours ago
- 1 min read

ന്യൂ ഡൽഹി: കേരളത്തിന്റെ രുചിക്കൂട്ടുകളുമായി ഡൽഹി നഗരത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സ്ത്രീ ശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളുടെ സഹകരണത്തോടെ ശനിയാഴ്ച (ഓഗസ്റ്റ് 15) കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങളുടെ മഹാമേള ഒരുക്കുന്നു. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ഭക്ഷണ ശാലകൾ പ്രവർത്തിക്കുക.
വിവിധ സ്റ്റാളുകളിലായി പൊറോട്ട, വെജിറ്റബിൾ സ്റ്റു, ചിക്കൻ കറി, പാലപ്പം, മുട്ടക്കറി, കപ്പ ബിരിയാണി, ചിക്കൻ ബിരിയാണി, മുട്ട ബിരിയാണി, വെജിറ്റബിൾ ബിരിയാണി, ഇഡ്ഡലി, വട, സാമ്പാർ, ചട്ട്ണി, തേങ്ങാ ചമ്മന്തി, എന്നിവയും കൂടാതെ പലഹാരങ്ങളായ അട, ഉണ്ണിയപ്പം, പഴംപൊരി, കട്ട്ലെറ്റ്, പഫ്‌സ്, സമോസ എന്നിവയും വിവിധ പായസങ്ങളായ അട പ്രഥമൻ, പാലട പായസം, പരിപ്പ് പായസം, സേമിയ പായസം, ഗോതമ്പ് പായസം, എന്നിവയും ഉണ്ടാവും.
കൂടുതൽ അറിയാൻ 9810791770, 9910173393 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Comments