ആശ്രം ശ്രീ അയ്യപ്പ സേവാ സമിതിയുടെ 28 മത് മണ്ഡലപൂജ ആഘോഷങ്ങൾ

ന്യൂഡൽഹി: ആശ്രം ശ്രീ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 28-ാമത് മണ്ഡലപൂജാ മഹോത്സവം 2026 നവംബർ 29 ഞായറാഴ്ച ഡൽഹി ആശ്രം , സൺലൈറ്റ് കോളനി- 2 ലുള്ള അംബേദ്കർ പാർക്കിൽ വെച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
പുലർച്ചെ 5. 30 മണിക്ക് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഉഷപൂജ, ഗണപതികൊട്ട്, 10.00 മണിക്ക് ശ്രീ മൂകാംബിക കീർത്തന സംഘം അവതരിപ്പിക്കുന്ന ഭജന, കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, ഉച്ചക്ക് 12.00 മണിക്ക് ചെണ്ടമേളത്തോടുകൂടിയ ഉച്ചപൂജയും, 1.00 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും. വൈകുന്നേരം 4.30-ന് മുത്തു മാരിയമ്മൻ കോവിലിൽ നിന്നും പൂജാ സ്ഥാനം വരെ വർണാഭമായ താലപ്പൊലി, ചെണ്ട മേളം, കാവടിയാട്ടം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര നടക്കും
6.55 PM ന് ദീപാരാധന

രാത്രി 7മണിക്ക് ശ്രുതിലയ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേള തുടർന്ന് രാത്രി 10 PM സരസ്വതി പൂജ, 10.15 PM അത്താഴപൂജ,10.25 PM ഹരിവരാസനം,നടയടക്കൽ.10.30 PM പ്രസാദവിതരണത്തോടെ മഹോത്സവത്തിന് സമാപനമാകും.




Comments