ക്രിസ്തു മഹോത്സവ് ഡിസംബർ 14ന് ഫാ. അഗ്നൽ സ്‌കൂളിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 10, 2024
- 1 min read

ന്യൂഡൽഹി :ചാവറ കൾചറൽ സെന്ററിന്റെ ഇന്റർ-റിലീജിയസ് എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം 'ക്രിസ്‌തു മഹോത്സ വ്-24' ഡിസംബർ 14ന് വൈകിട്ട് 5ന് ഗൗതം നഗർ ഫാ. അഗ്നൽ സ്‌കൂളിൽ നടത്തും.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാൾട്ട ഹൈക്കമ്മിഷണർ റൂബെൻ ഗൗ സി മുഖ്യാതിഥിയാകും. അസോസിയേഷൻ ഓഫ് കാത്തലിക് റീ ഹാബിലിറ്റേഷൻ സെന്റേഴ്സ് ഇൻ ഇന്ത്യയുമായി (എസിആർ സിഐ) ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്..ഡൽഹി അതിരൂപത അധ്യ ക്ഷൻ ഡോ. അനിൽ കൂട്ടോ, ഡൽഹി ഓർത്തഡോക്സ് ഭദ്രാ സനാധിപൻ ഡോ. യൂഹാനോൻ : മാർ ദിമെത്രയോസ്, സിഎംഐ വികാരി ജനറൽ റവ.ഡോ. ജോസി താമരശ്ശേരി, ന്യൂനപക്ഷ കമ്മിഷൻ ചെയർപഴ്സൻ ഇഖ്ബാൽ സിങ് ലാൽപുര എന്നിവർ പ്രസംഗിക്കും. ഭിന്നശേഷിക്കാരായ കുട്ടിക ളുടെ കലാവിരുന്നും അരങ്ങേറും.











Comments