കാബൂൾ ലൈൻ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്‍ഠാ വാർഷിക മഹോത്സവം
- റെജി നെല്ലിക്കുന്നത്ത്
- Jun 29, 2024
- 1 min read

ഡൽഹി കന്‍റോൺമെന്‍റ് സദർ ബസാറിലുള്ള കാബൂൾ ലൈൻ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്‍ഠാ വാർഷിക മഹോത്സവം 2024 ജൂലൈ 4 വ്യാഴാഴ്ച്ച മുതൽ ജൂലൈ 7 ഞായറാഴ്ച്ച വരെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇ. മാധവൻ പോറ്റിയും, ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ വിഷ്‍ണു നമ്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ആചാര്യവരണം, പുണ്യാഹം, അഷ്‍ടദ്രവ്യ ഗണപതി ഹോമം മുതലായ പൂജാ കർമ്മങ്ങൾ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് വി.എസ്. സജീവ്, സെക്രട്ടറി വിജീഷ് വി, കാഷ്യർ പത്‍മ കൃഷ്‍ണകുമാർ എന്നിവർ അറിയിച്ചു. സമാപന ദിവസം രാവിലെ 9 മുതൽ വാദ്യ മേളങ്ങളോടു കൂടി നവകം കലശാഭിഷേകം ഉണ്ടായിരിക്കും. വൈകിട്ട് 7 മുതൽ ദീപാരാധനയും, ചെണ്ടമേളവും, പുഷ്‍പാഭിഷേകവും, തുടർന്ന് 9 മണി മുതൽ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. മഹോത്സവം മഹാ വിജയമാക്കാൻ സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അവർ ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.










Comments