top of page

കാന്‍റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി രാജിവെച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 13, 2024
  • 1 min read
ree

ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷനായ കാന്‍റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി രാജി പ്രഖ്യാപിച്ചു. സഭാ പ്രതിനിധിക്കെതിരെ ഉയർന്ന പീഡന പരാതികളിലും കേസുകളിലും കാര്യക്ഷമമായ നടപടി എടുത്തില്ലെന്ന ആരോപണം അദ്ദേഹത്തിനെതിരെ ശക്തമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന വെക്കേഷൻ ക്യാമ്പിൽ ആൺകുട്ടികൾ പീഡനത്തിന് ഇരയായി എന്നതാണ് കേസ്. കുട്ടികളെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത വിവരം അറിഞ്ഞിട്ടും അത് വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്തില്ല എന്ന പരാതിയാണ് ആർച്ച് ബിഷപ്പിനെതിരെ ശക്തമായത്.


ബ്രിട്ടീഷ് രാജകുമാരനായ ഹാരിയുടെയും മേഗൻ മർക്കലിന്‍റെയും വിവാഹത്തിനും, ചാൾസ് രാജാവിന്‍റെ കിരീടധാരണത്തിനും മുഖ്യ കാർമ്മികത്വം വഹിച്ചത് കാന്‍റർബറി ആർച്ച് ബിഷപ്പാണ്. ഹീനമായ പീഡന സംഭവത്തിന് താൻ വ്യക്തിപരവും സഭാപരവുമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ആർച്ച് ബിഷപ്പിന്‍റെ രാജി തീരുമാനത്തെ മാനിക്കുന്നുവെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമറിന്‍റെ വക്താവ് പറഞ്ഞു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page