ക്നാനായ സംഗമം ഡൽഹിയിൽ നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 21
- 1 min read

ഡൽഹി ക്നാനായ കത്തോലിക്ക മിഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലും പരിസരങ്ങളിലും താമസിക്കുന്ന ക്നാനായാസമുദായ അംഗങ്ങളുടെ സംഗമം കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്തു . ഹൗസ്ഖാസ്സിൽ ഉള്ള സഹോദയ സ്കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ വിവിധ സമുദായ പ്രതിനിധികൾ സംസാരിച്ചു. പ്രസിഡന്റ് ശ്രി ജോയ് എം എം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ഡൽഹി അതിരൂപതയിൽ എപ്പിസ്കോപ്പൽ വികാരിയും സമുദായ അംഗവും ആയ ഫാദർ ഡോമി വെള്ളോംകുന്നേലിനെ ആദരിച്ചു. ഫാദർ സുനിൽ, ഫാദർ സുജിത് , ഫാദർ സാമുവേൽ , വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, സെക്രട്ടറി ജോസ്‌മോൻ , ട്രെഷറർ തോമസ് , മേഖല കോർഡിനേറ്റര്മാരായ റെജിമോൻ, ബിനോയ്, ജോസി, ടോമി , മാത്യു (കെ സി സി പ്രസിഡന്റ്, ഡൽഹി)എന്നിവർ ഡൽഹി കൂട്ടായ്മക്ക് നേതൃത്വം നൽകി. സമുദായ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.











Comments