കേന്ദ്രമന്ത്രി ജോർജ് കുര്യന് ആശംസകളുമായി ഡിഎംഎ
- റെജി നെല്ലിക്കുന്നത്ത്
- Jun 26, 2024
- 1 min read

ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ജോർജ് കുര്യന് ഡൽഹി മലയാളികളുടെ ആശംസകളും സ്നേഹാദരങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ പ്രവർത്തകർ മന്ത്രിയുടെ സുൻഹേരി ബാഗ് റോഡിലെ ഒന്നാം നമ്പർ ഔദ്യോഗിക വസതിയിലെത്തി. ഡിഎംഎ പ്രസിഡന്‍റ് കെ രഘുനാഥ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡൻ്റും വാർഷികാഘോഷ കമ്മിറ്റി കൺവീനറുമായ കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ 14-നു ഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഡൽഹി മലയാളി അസോസിയേഷന്‍റെ 75-ആമത് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി അദ്ദേഹത്തിന് ക്ഷണക്കത്തും കൈമാറി.










Comments