കാതോലിക്കാ ബാവായുമായി റിൻചെൻ ലാമോ കൂടിക്കാഴ്ച്ച നടത്തി
- റെജി നെല്ലിക്കുന്നത്ത്
- Aug 23, 2024
- 1 min read

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീ. റിൻചെൻ ലാമോ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി. പരുമല സെമിനാരി പള്ളിയും, ഇൻറർനാഷണൽ ക്യാൻസർ സെന്ററും സന്ദർശിച്ചശേഷമാണ് കോട്ടയം ഓർത്തഡോക്സ് തീയോളജിക്കൽ സെമിനാരിയിൽ എത്തിച്ചേർന്നത് . കെ. ടി ചാക്കോ ഐ. എ. എസ് , വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ, പഴയ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭാ പി. ആർ. ഓ ഫാ. മോഹൻ ജോസഫ്, പഴയ സെമിനാരിമാനേജർ ഫാ. ജോബിൻ വറുഗീസ്, ഫാ. പി. എ ഫിലിപ്പ്, സഭാംഗവും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.ഡേവിഡ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.










Comments