കുടുംബച്ചെലവ് ഭാര്യമാരുടെ വക, ലക്ഷ്യം 54 മക്കൾ; ജപ്പാൻകാരന്‍റെ ജീവിതം അടിപൊളി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 19, 2024
- 1 min read

റിയുത വതനാബെ എന്ന ജപ്പാൻകാരന് ഒരേയൊരു ലക്ഷ്യം. വിവാഹങ്ങളുടെ ദേവനായി മാറണം. മക്കളുടെ എണ്ണത്തിന് വെച്ചിരിക്കുന്ന ടാർഗറ്റ് 54 ആണ്. ഇപ്പോൾ നാല് ഭാര്യമാരും രണ്ട് കാമുകിമാരുമാണ് ഉള്ളത്. നിലവിൽ 10 മക്കളുണ്ട്. ഭാര്യമാരുടെയും കാമുകിമാരുടെയും എണ്ണം കൂട്ടാൻ ഒന്നിലധികം ഡേറ്റിംഗ് ആപ്പുകളിൽ ആക്‌ടീവാണ്. 36 കാരനായ വതനാബെയുടെ ആഡംബര ജീവിതത്തിന്‍റെ ചെലവും കുടുംബച്ചെലവും പങ്കിട്ട് വഹിക്കുന്നത് ഭാര്യമാരാണ്. പ്രതിമാസ ചെലവ് 5 ലക്ഷം രൂപ വരുമെന്നാണ് ഏകദേശ കണക്ക്. ഉദ്യോഗസ്ഥകളായ ഭാര്യമാർ അതൊക്കെ പോരടിക്കാതെ കൃത്യമായി വഹിക്കുന്നുണ്ട്.
വീടിന്‍റെയും വീട്ടുജോലികളുടെയും ഉത്തരവാദിത്തം മാത്രമാണ് വതനാബെ ഏറ്റെടുത്തിരിക്കുന്നത്. കുക്കിംഗും ക്ലീനിംഗുമൊക്കെ ചെയ്യുന്നു. കുഞ്ഞുങ്ങളുടെ കാര്യങ്ങളും മറ്റാരെയും ഏൽപ്പിക്കില്ല. ഹൗസ്‍വൈഫ് എന്നു പറയുന്ന പോലെ ഹൗസ് ഹസ്‍ബന്‍റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷമായി വേറെ ജോലിക്കൊന്നും പോയിട്ടില്ല. ഇനി പോകാൻ പ്ലാനുമില്ല. ഭാര്യമാരുടെയും മക്കളുടെയും എണ്ണം പെരുപ്പിക്കുക മാത്രമാണ് ലക്ഷ്യം.
വിവാഹങ്ങളൊന്നും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല, ചെയ്യാൻ ഉദ്ദേശ്യവുമില്ല. വിവാഹ തുല്യമായ പാർട്ട്‍ണർഷിപ്പിലാണ് മുന്നോട്ടു പോകുന്നത്. അതിന് സമൂഹത്തിന്‍റെ അംഗീകാരവുമുണ്ട്. മുമ്പ് ഒരു കാമുകി പിണങ്ങി പോയതൊഴിച്ചാൽ എല്ലാവരും സസന്തോഷം, സസുഖമായി ജീവിക്കുന്നു. 54 മക്കളെന്ന ലക്ഷ്യത്തിലേക്ക് വതനാബെ എതിരില്ലാതെ മുന്നേറുകയാണ്.

Comments