കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് വെയ്ക്കാൻ UK
- പി. വി ജോസഫ്
- Nov 21, 2024
- 1 min read

കുട്ടികളുടെ സ്‍മാർട്ട്‍ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ എൻഗേജ്‍മെന്‍റുമൊക്കെ വ്യാപകമായ ചർച്ചകൾക്ക് വിധേയമാകാറുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ആസ്ത്രേലിയയും ബ്രിട്ടനും കുട്ടികൾക്ക് സോഷ്യൽ മീഡിയ ബ്ലോക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആസ്ത്രേലിയൻ പാർലമെന്‍റിൽ അതിനായി ബിൽ അവതരിപ്പിച്ചു കഴിഞ്ഞു. ബ്രിട്ടൻ അതിനുള്ള ഒരുക്കത്തിലാണ്. 16 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് വിലക്കേർപ്പെടുത്തുക. കുട്ടികൾക്ക് ഓൺലൈൻ സുരക്ഷ ഏർപ്പെടുത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് UK ടെക്‌നോളജി സെക്രട്ടറി പീറ്റർ കൈലെ പറഞ്ഞു. ഇത്തരമൊരു നിയമം ലോകത്ത് ആദ്യമായാണ് ആസ്ത്രേലിയ അവതരിപ്പിച്ചത്. കുട്ടികളുടെ അമിതമായ ഫോൺ ഉപയോഗത്തിൽ മാതാപിതാക്കൾ ആശങ്ക ഉന്നയിച്ചതിനെ തുടർന്നാണ് ഈ നീക്കം.
ആസ്ത്രേലിയയുടെ ബില്ലിന് എല്ലാ രാഷ്‍ട്രീയ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. പാർലമെന്‍റിൽ പാസ്സായാൽ അത് പ്രാബല്യത്തിലാകാൻ ഒരു വർഷമെടുക്കും.










Comments