കൊച്ചി എയർപോർട്ടിനടുത്ത് റയിൽവെ സ്റ്റേഷൻ വരുന്നു; വന്ദേ ഭാരതിനും സ്റ്റോപ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 22
- 1 min read

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ഓട്ടോയെയും ടാക്‌സിയെയും ആശ്രയിക്കേണ്ടി വരില്ല. പുതിയ റയിൽവെ സ്റ്റേഷൻ നിർമ്മിക്കാൻ കേന്ദ്രമന്ത്രി ജോർജ്ജ് കര്യനാണ് ഇടപെട്ടിരിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ ദക്ഷിണ റയിൽവെ മാനേജർ ആർ.എൻ. സിംഗ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ പ്രകാരം 19 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും. പ്രധാനപ്പെട്ട ട്രെയിനുകൾക്കും ഇന്‍റർ സിറ്റി സർവ്വീസുകൾക്കും വന്ദേഭാരത് ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടാകും.
നെടുമ്പാശ്ശേരി റയിൽവെ സ്റ്റേഷന് 2010 ൽ അന്ന് കേന്ദ്രമന്ത്രി ആയിരുന്ന ഇ.അഹമ്മദ് തറക്കല്ലിട്ടതാണ്. എന്നാൽ ഉദ്ദേശിച്ചതുപോലെ പദ്ധതി നടപ്പായില്ല.
Comments