ഓണത്തിന് വിസ്‍മയമൊരുക്കാൻ ടൊവിനോ ചിത്രം എആർഎം
- ഫിലിം ഡെസ്ക്
- Aug 26, 2024
- 1 min read

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്‍റെ രണ്ടാം മോഷണം എന്ന ARM ഓണത്തിന് തീയേറ്ററുകിലെത്തും. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ് ട്രിപ്പിൾ റോളിലാണ് എത്തുന്നത്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്‌ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും സക്കറിയ തോമസുമാണ് നിർമ്മാണം. ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‍മി, രോഹിണി, ഹരീഷ് ഉത്തമൻ മുതലായവരും അഭിനയിക്കുന്നുണ്ട്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് റിലീസ്.










Comments