ഒളിമ്പിക്‌സ് താരങ്ങൾ ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 4, 2024
- 1 min read

ഒളിമ്പിക്സിൽ മത്സരിച്ച ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജരംഗ് പുനിയയും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാകും. ഇരുവരും ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് കോൺഗ്രിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹരിയാനയിൽ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് ഇരുവരും സ്ഥിരീകരിച്ചു.
ഹരിയാന തിരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തു വിടുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള AICC ഇൻ-ചാർജ്ജ് ദീപക് ബബാരിയ അറിയിച്ചു.










Comments