ഒരു തിരഞ്ഞെടുപ്പല്ല ഓരോ മാസവും തിരഞ്ഞെടുപ്പ് വേണമെന്ന് ആം ആദ്‍മി പാർട്ടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 19, 2024
- 1 min read

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ ആം ആദ്‍മി പാർട്ടി ശക്തമായി എതിർത്തു. അതിന് പകരം ഓരോ മാസവും തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് പാർട്ടി വക്താവ് പ്രിയങ്ക കാക്കർ അഭിപ്രായപ്പെട്ടു. നേതാക്കന്മാർ വോട്ടർമാരോടും പൊതുജനങ്ങളോടും ഉത്തരവാദിത്തവും നീതിയും പുലർത്താൻ അതാണ് വേണ്ടതെന്ന് അവർ പറഞ്ഞു. ഇപ്പോൾ മഹാരാഷ്‍ട്രയിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനൊപ്പം ഡൽഹിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
ഒരു രാജ്യം ഒരു വിദ്യാഭ്യാസം ആണ് വേണ്ടത്. സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന അതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം പാവപ്പെട്ട കുട്ടികൾക്കും ലഭിക്കാൻ അത് ഉപകരിക്കും. ഒരു രാജ്യം ഒരു ചികിത്സ ആണ് വേണ്ടത്. സമ്പന്നർക്കും പാവപ്പെട്ടവർക്കും ഒരേ നിലവാരത്തിലുള്ള ചികിത്സ ലഭിക്കാൻ അത് സഹായിക്കുമെന്നും പ്രിയങ്ക കാക്കർ പറഞ്ഞു.










Comments